ഉമ്മന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും കേരളത്തെ പിറകോട്ട് നയിക്കുന്നു
Do you like this story?
പി പി അജിത്ത്
ഉമ്മന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും
കേരളത്തെ പിറകോട്ട് നയിക്കുന്നു

തൊഴില്‍ സമരങ്ങളില്‍ പോലീസിനെ ഇടപെടാന്‍ അനുവദിക്കില്ല എന്നത് ഇടത് പക്ഷ സര്‍ക്കാരുകളുടെ നയം.
എന്നാല്‍ പോലീസിനെ ഉപയോഗിച്ച് തൊഴില്സമരം അടിച്ചമര്‍ത്തുക
എന്നത് വലതുപക്ഷ സര്‍ക്കാരുകളുടെ നയം.
പുതിയ നിയമത്തിന്റെ പ്രത്യേകത നോക്കൂ: കാതലായ ഭാഗം താഴെ കൊടുക്കുന്നു. റിപ്പോര്‍ട്ട് അതിനു ചുവടെയും.
പദ്ധതി തുടങ്ങുമ്പോള്‍ പ്രാദേശികമായി തൊഴില്‍ സംവരണം ഉന്നയിച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം എന്ത് കാരണമുയര്‍ത്തിയും സംരംഭത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ സമരം നടത്തുന്നതിന് നിരോധനമുണ്ട്.
നിലവില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ തൊഴില്‍ സമരങ്ങളായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സമരങ്ങള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കാറില്ല. പുതിയ നിയമം വരുന്നതോടെ ഇത്തരം സമരങ്ങളും തടസ്സപ്പെടുത്തലുകളും ക്രിമിനല്‍ കുറ്റമായി മാറും. പോലീസിന് സമരങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.
വ്യവസായങ്ങള്‍ക്കെതിരെ സമരം നിരോധിക്കുന്നുPublished on 04 Nov 2012അനീഷ് ജേക്കബ്ബ്
Source: Mathrubhumi Daily
വ്യവസായങ്ങളെ തടസ്സപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കരുതും
വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ്
തിരുവനന്തപുരം: അനുമതികളെല്ലാം ലഭിച്ചശേഷം ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളെ എതിര്‍ക്കുന്നത് നിരോധിക്കുന്ന നിയമത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നു. എമര്‍ജിങ് കേരളയുടെ തുടര്‍ച്ചയായി പുതിയ നിയമങ്ങള്‍ നിര്‍ദേശിക്കാന്‍ രൂപവത്കരിച്ച സമിതിയാണ് ഈ നിയമം നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രി കെ.എം. മാണിയാണ് സമിതിയുടെ അധ്യക്ഷന്‍.
സമിതി നിര്‍ദേശിക്കുന്ന ആറ് പുതിയ നിയമങ്ങളില്‍ ഒന്നാണിത്. ഭൂവിനിയോഗ നിയമമാണ് മറ്റൊന്ന്.
സര്‍ക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും എല്ലാവിധ അനുമതിയും ലഭിച്ചശേഷം തുടങ്ങുന്ന ഒരു വ്യവസായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് നിയമം മൂലം നിരോധിക്കുന്നതാണ് പുതിയ നിയമം. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി ഏകജാലക സംവിധാനത്തിലൂടെയായിരിക്കും നല്‍കുക.
ഇതിനായി ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായുമാണ് ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കുന്നത്. ധനകാര്യം, റവന്യൂ, പരിസ്ഥിതി, നിയമം എന്നീ വകുപ്പ് സെക്രട്ടറിമാരും കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറും ഈ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. ഈ സമിതി ഓരോ പദ്ധതി നിര്‍ദേശവും പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭ്യമാക്കി പദ്ധതിക്ക് അംഗീകാരം നല്‍കും.
ഈ ബോര്‍ഡ് മാസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും കൂടും. മൂന്നു മാസത്തിനുള്ളില്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ബോര്‍ഡിന്റെ തീരുമാനങ്ങളിന്മേലുള്ള അപ്പീല്‍ മന്ത്രിസഭാതലത്തില്‍ പരിശോധിച്ചാണ് തീരുമാനമെടുക്കുക.
ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് എല്ലാവിധ അംഗീകാരവും ഉണ്ടാകും. ഇങ്ങനെ തുടങ്ങുന്ന പദ്ധതികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ സമരം നടത്തുന്നത് നിരോധിക്കുന്നതാണ് പുതിയ നിയമം. കേരള ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (പ്രൊഹിബിഷന്‍ ഓഫ് ഒബ്‌സ്ട്രക്ടീവ് പ്രാക്ടീസസ്) എന്ന പേരിലാണ് നിയമം.
പദ്ധതി തുടങ്ങുമ്പോള്‍ പ്രാദേശികമായി തൊഴില്‍ സംവരണം ഉന്നയിച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം എന്ത് കാരണമുയര്‍ത്തിയും സംരംഭത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ സമരം നടത്തുന്നതിന് നിരോധന
മുണ്ട്.
എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇതില്‍ പറയുന്നില്ല. ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ ശിക്ഷ വ്യക്തമാക്കുന്ന നിയമം നിലവിലുണ്ട്. ഐ.പി.സി പ്രകാരം അതത് കുറ്റത്തിന്റെ തോതനുസരിച്ച് കേസെടുക്കാം. ഇത്തരമൊരു നിയമത്തിലൂടെ വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിയമത്തിന്റെ കരട് തൊഴില്‍ വകുപ്പിനടക്കം അഭിപ്രായം രേഖപ്പെടുത്താനായി നിയമവകുപ്പ് അയച്ചുനല്‍കിയിരിക്കയാണ്. തൊഴില്‍വകുപ്പിന്റെ അഭിപ്രായം കൂടി ഉള്‍ക്കൊണ്ടായിരിക്കും ഇക്കാര്യത്തിലുള്ള ശുപാര്‍ശ നിയമവകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവരിക.

This post was written by: Author Name
Author description goes here. Author description goes here. Follow him on Twitter