നുണബലൂണുകളുമായി മാധ്യമപ്പട

















നുണബലൂണുകളുമായി മാധ്യമപ്പട

നുണകള്‍ നിറച്ച ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിടാന്‍ സിപിഐ എം സംസ്ഥാന പ്ലീനം നടക്കുന്ന പാലക്കാട് പട്ടണത്തില്‍ പാര്‍ടി വിരുദ്ധ മാധ്യമപ്പട. ഓരോ സമ്മേളനം നടക്കുമ്പോഴും സിപിഐ എം ഇതാ തകരാന്‍ പോകുന്നു എന്നാര്‍ത്തുവിളിച്ചവര്‍ ഈ വിശേഷാല്‍ സമ്മേളന വേദിയിലും മുന്‍കൂര്‍ ഹാജരുണ്ട്. 1998ല്‍ സിപിഐ എം സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ മുത്തശ്ശി പത്രങ്ങള്‍ രചിച്ച സിപിഐ എം വിരുദ്ധസാഹിത്യത്തിന്റെ പൊള്ളത്തരങ്ങള്‍ അറിയുന്ന പാലക്കാട്ടുകാര്‍ക്ക് മുന്നില്‍ ഇത്തവണയും പരിഹാസ്യരാവുകയാണ് ഇക്കൂട്ടര്‍. 1998ലെ സംസ്ഥാന സമ്മേളന കാലത്ത് പാലക്കാടിന്റെ മുക്കിലും മൂലയിലും പ്രചാരണം കൊടുമ്പിരി കൊണ്ടപ്പോള്‍ മനോരമ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ നല്‍കിയ സചിത്രവാര്‍ത്ത വായിച്ച് തലയറഞ്ഞ് ചിരിച്ചവരാണ് പാലക്കാട്ടുകാര്‍. "സിപിഐ എം സമ്മേളന പ്രചാരണത്തിന് ഇന്ദിരാഗാന്ധിയുടെ ചിത്രവും എന്നായിരുന്നു ആസ്ഥാന ലേഖകന്റെ കണ്ടെത്തല്‍. ശ്രീകൃഷ്ണപുരത്തുള്ള ഒരു ബസ് സ്റ്റോപ്പിന്റെ ചിത്രവും "തെളിവാ"യി കൊടുത്തു. കോണ്‍ഗ്രസിന്റെയും സിപിഐ എമ്മിന്റെയും ചുവരെഴുത്തുകളുള്ള ബസ് സ്റ്റോപ്പിന്റെ ചിത്രം വക്രീകരിച്ചായിരുന്നു ചിത്രവധം. ശ്രീകൃഷ്ണപുരത്തിന് പുറത്തുള്ള പാര്‍ടി പ്രവര്‍ത്തകര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും സത്യം പുറത്തറിയാന്‍ അധികനേരം വേണ്ടിവന്നില്ല.

സമ്മേളനം തുടങ്ങിയ ദിവസം പാലക്കാട് പട്ടണത്തില്‍ മറ്റാര്‍ക്കും മീന്‍ കിട്ടിയില്ലെന്നും മാര്‍ക്കറ്റില്‍നിന്ന് മീന്‍ അത്രയും സമ്മേളന നഗരിയിലെ അടുക്കളയിലെത്തിച്ചുവെന്നുമാണ് കേരളകൗമുദിയുടെ "എക്സ്ക്ലൂസിവ്." ഇത്തരം വാര്‍ത്തകളുണ്ടാക്കിയ നാണക്കേടില്‍നിന്ന് ഈ പത്രങ്ങള്‍ പാഠം പഠിച്ചില്ലെന്നാണ് പ്ലീനത്തെക്കുറിച്ചുള്ള ഇവരുടെ വാര്‍ത്തകള്‍ വെളിവാക്കുന്നത്. മലയാള മനോരമ ഇറക്കുമതി ചെയ്ത ലേഖകര്‍ക്ക് പ്ലീനം "വിഭാഗീയത"ചര്‍ച്ച ചെയ്യാനുള്ള വേദി മാത്രം. പ്ലീനം നടത്തുന്നതിലൂടെ സിപിഐ എം സംഘടനാദൗര്‍ബല്യങ്ങളും പിഴവുകളും ഏറ്റുപറയുകയാണെന്നാണ് "സിപിഐ എം ബീറ്റ് പണ്ഡിതരുടെ" കണ്ടെത്തല്‍. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നത കേരളത്തിലെ പാര്‍ടിക്കകത്ത് നിലനില്‍ക്കുന്നില്ലെന്നും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക എന്നതാണ് പ്ലീനത്തിന്റെ ലക്ഷ്യമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അര്‍ഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടും അതൊന്നും കണ്ട ഭാവം നടിക്കുന്നില്ല ലേഖകന്‍. പാലക്കാട് ജില്ലയിലെ ഐക്യം നിലനിര്‍ത്താനാണ് പ്ലീനമെന്നാണ് മറ്റൊരു വാര്‍ത്തയില്‍ മനോരമ പറയുന്നത്.

All Rights Reserved WHM NEWS | (We Hate Manorama) Developed Designed Hosted and Powerd by
Twitter Bird Gadget