മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട 103 കോടി രൂപ നഷ്ടപ്പെടുത്തിയത് ആരാണ് ?

CK Guptan 

























മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട 103 കോടി രൂപ നഷ്ടപ്പെടുത്തിയത് ആരാണ് ? ലാവ് ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സംസ്ഥാനത്തിനുണ്ടായി എന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്ന നഷ്ടത്തിന് ഉത്തരവാദികള്‍ ആരാണ് ? എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അവരുടെ മന്ത്രിസഭകളില്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരുമാണ്‌. ഇതാണ് സി ബി ഐ അന്വേഷണത്തില്‍ മറച്ചുവെക്കപ്പെട്ടത്‌. പതിമ്മൂന്നു വര്‍ഷം മുഖ്യമന്ത്രിമാരായി ഇരുന്നിരുന്ന എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ,എന്നിവരും അവരുടെ മന്ത്രിസഭകളില്‍ അംഗങ്ങളായ സി വി പദ്മരാജന്‍, കടവൂര്‍ ശിവദാസന്‍, ആര്യാടന്‍ മുഹമ്മദ്‌, കെ കാര്‍ത്തികേയന്‍ എന്നിവരെ ഒന്നും തൊടാതെ രണ്ടുവര്‍ഷം മന്ത്രിയായിരുന്ന സ: പിണറായി വിജയനെ പ്രതിയാക്കിയത് എന്തിനായിരുന്നു എന്നാണ് ചോദ്യം. എന്റെയല്ല. വിജിലന്‍സ് കോടതിയുടെ. പോതുതാല്‍പ്പര്യാര്‍ത്ഥം മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് അത്രവലിയ കുറ്റമാണോ.? അതിനു തടയിടാന്‍ കടവൂര്‍ ശിവദാസനും ആര്യാടനും ശ്രമിച്ചതല്ലേ പൊതുജന ദ്രോഹം .?ഇതായിരുന്നു വിജിലന്‍സ് കോടതിയുടെ സംശയം. ഗവര്‍ണ്ണറെകൂടി സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വിധേയമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ: പിണറായി വിജയനെ കേസ്സില്‍ കുരുക്കിയത് കേരളത്തില്‍ സി പി ഐ എം നെ തകര്‍ക്കാരനും വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയെ നശിപ്പിക്കാനും അല്ലേ .? മുന്‍പ് പലപ്രാവശ്യം ആ സഖാവിനെയും കുടുംബത്തെയും ഉന്മൂലനം ചെയ്യാന്‍ കോണ്‍ഗ്രസ്സുകാരെ, നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വിളിച്ചുപറയാന്‍ എനിക്കാവും. മലബാറിലെ ക്യാന്‍സര്‍ രോഗികള്‍ ചികിത്സക്കായി സാധാരണ പോകുന്നത് തിരുവനന്തപുരത്തേക്കും അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകത്തെക്കുമാണ്. വളരെ അസൌകര്യമാണ് ഇത്. ഇതിനു പരിഹാരമായിട്ടാണ്‌ ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിച്ചത്. ക്യാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്ന് ലാവ് ലിന്‍ കമ്പനി വാങ്ങിത്തരാം എന്ന് ഇട്ടിരുന്നത് 103.3 കോടി രൂപയില്‍ 98.
3കോടി രൂപയാണ്.അഞ്ചുകൊടിരൂപ പശ്ചാത്തലവികസനത്തിനായി കേരളസര്‍ക്കാര്‍ നീക്കി വെക്കണം എന്നും ധാരണ ആയതാണ്. 1998 ജനവരി 22 നാണു ഈ പ്രോജക്റ്റ് അംഗീകരിച്ചത്. ധാരണാപത്രത്തിന്റെ അടിസ്താനത്തില്‍ 12.75 ലക്ഷം രൂപ ലഭിച്ചു.ധാരണാപത്രം കരാറാക്കിയില്ലെങ്കില്‍ വാഗ്ദാനം ചെയ്ത ബാക്കി തുക , 98.
3 കോടി രൂപ തരാന്‍ കഴിയില്ലെന്നും നേരത്തെ കൊടുത്ത തുകക്ക് ഒരു അപ്രീസിയേഷന്‍ കത്തെങ്കിലും നല്‍കണമെന്നും ലാവ്ലിന്‍ കമ്പനി 2001 ഡിസംബര്‍ അഞ്ചിനും 2002 ഡിസംബര്‍ രണ്ടിനും രണ്ടുകത്തുകള്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് അയച്ചു. പിന്നീടും പലതവണ എ കെ ആന്റണിക്ക് ഈ കമ്പനി കത്തയച്ചു. ഇതിന്റെ തുടക്കമാകട്ടെ, 1996 മാര്‍ച്ച് 14 ന് ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ ആണ്. ഗ്രാന്റ് എന്ന സങ്കല്‍പ്പം ഉയര്‍ന്നുവരുന്നതും അതിനായ നടപടി പുരോഗമിക്കുന്നതും. ഈ ഗ്രാന്റ് കേരളത്തിനു നഷ്ടമാക്കാന്‍ കാരണം സ: പിണറായി വിജയനല്ല , മറിച്ചു , എ കെ ആന്റണി. ഉമ്മന്‍ചാണ്ടി, കടവൂര്‍ ശിവദാസന്‍ ,ജി കാര്‍ത്തികേയന്‍ , ആര്യാടന്‍ മുഹമ്മദ്‌ തുടങ്ങിയവരാണ്.കുറ്റ്യാടി പദ്ധതി നടപ്പാക്കിയ സി വി പദ്മരാജനും ഇതില്‍ ഒരു പങ്കുണ്ട്. വസ്തുതകള്‍ മറച്ച് വെച്ചു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും

All Rights Reserved WHM NEWS | (We Hate Manorama) Developed Designed Hosted and Powerd by
Twitter Bird Gadget