വീണ്ടും മനോരമ ഫേസ് ബുക്കിനെതിരെ

ഫേസ് ബുക്ക്‌  അറസ്റ്റിനെ വിമര്‍ശിച്ച്  സുപ്രീം കോടതി 
ഫേസ് ബുക്ക്‌  അറസ്റ്റിനെ ന്യായികരിച്ച് മനോരമ !

മനോരമ  ആരെയാണ് ഉമ്മാക്കി കട്ടി  പേടിപ്പിക്കുന്നത്  ?
മനോരമ ആര്‍ക്കുവേണ്ടിയാണ്  ഉമ്മാക്കി കാട്ടുന്നത്  ?

ഇന്ത്യന്‍ സുപ്രീം കോടതി വരെ വിമര്‍ശിച്ച 66 എ എന്ന കരിനിയമത്തെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ചുകൊണ്ട് ഇന്നത്തെ മനോരമ ഒന്നല്ല രണ്ടു ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്.(കൂടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് വായിക്കുക ) ഫേസ് ബുക്ക് എന്ന മാധ്യമത്തിലൂടെ സമൂഹത്തിലെ അനീതിക്കെതിരെയും, അഴിമതിക്കെതിരെയും മനോരമ പോലുള്ള മാധ്യമങ്ങള്‍ മൂടി വയ്ക്കുന്ന, സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും കൊള്ളയ്ക്കുമെതിരെയും ശക്തമായി പോരാടുന്ന ഇന്ത്യയിലെ പ്രബുദ്ധരായ ജനസമൂഹത്തെ ഒന്നട
ങ്കം, ആന്റി സോഷ്യല്‍ ആയും കുറ്റവാളികള്‍ ആയും ചിത്രീകരിച്ചു ഒരു ലേഖനവും, 66 എ നിയമത്തിന്റെ "മഹത്വത്തെക്കുറിച്ച്" മറ്റൊന്നുമാണ് ഇന്നത്തെ മനോരമ പ്രസിദ്ധീകരിച്ചത്. സത്യത്തെ മനോരമ എത്രമാത്രം ഭയപ്പെടുന്നു, എന്നും അതിനെ എത്രമാത്രം മൂടി വയ്ക്കാന്‍ ശ്രമിക്കുന്നു എന്നും ഉള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ രണ്ടു ലേഖനങ്ങളും. അതുപോലെ തന്നെ മനോരമ മൂടി വയ്ക്കുന്ന സത്യങ്ങളെ വിളിച്ചു പരയുനന്‍ ഫേസ് ബുക്ക് ആക്റ്റിവിസ്റ്റുകളെ എങ്ങനെ പേടിപ്പിച്ചു നിശബ്ദരാക്കാം എന്നൊരു വിഫല പരീക്ഷണം കൂടിയാണ് ഇത് .ഇതാണ് മനോരമയുടെ "പത്ര ധര്‍മം" ...
ആവിഷ്കാര സ്വാതന്ര്യം എന്നാ അടിസ്ഥാന പത്ര ധര്മത്തോട്, മനോരമയ്ക്ക് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നു എങ്കില്‍ സുപ്രീം കോടതി പോലും വിമര്‍ശിച്ച, ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന 66എ പോലുള്ള ഒരു നിയമത്തെ ഇങ്ങനെ മഹത്വവല്‍ക്കരിക്കുകയും ന്യായീകരിക്കുകയും ചെയ്യില്ലായിരുന്നു

66A സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് നിയന്ത്രണം വേണം എന്ന് യു.പി.എ.സര്‍ക്കാര്‍ പറയുന്നതിന്‍റെ കാരണം 
UPA സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹ നയങ്ങള്‍ക്കും എതിരെ സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മ കളിലൂടെ ഉയരുന്ന പ്രക്ഷോപങ്ങളുടെ വായ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് .
ലിബിയയിലും മറ്റും വിപ്ലവം ഉണ്ടായതില്‍ ഫേസ് ബുക്ക്‌ ചെലുത്തിയ സ്വാധീനം കോണ്‍ഗ്രസ്സ്നെ ഭയപ്പെടുത്തുന്നു . തങ്ങളുടെ ജനദ്രോഹ നയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നതില്‍ അവര്‍ ആശങ്കാകുലരാണ് ..

ആദ്യം പൊതു നിരത്തില്‍ യോഗങ്ങള്‍ നിരോധിച്ചുകൊണ്ട് കോടതി ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിചെന്കില്‍ . സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് നിയന്ത്രണം നടപ്പിലാക്കുന്നതിലൂടെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുവാനും തങ്ങളുടെ കൊള്ളരുതായ്മകള്‍ ജനങ്ങളില്‍ നിന്ന്മറച്ചു വയ്ക്കുവാനുമാണ് UPA സര്‍ക്കാര്‍ ശ്രമിക്കുന്നത് .

കോര്‍പ്പറേറ്റ് മീഡിയ മുതലാളിത്തത്തിന്റെയും UPA യുടെയും പാദ സേവകരായിരിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മ കളിലൂടെ സത്യം ജനങ്ങളില്‍ എത്തുന്നത്‌ UPA സര്‍ക്കാരിനെ വിറളി പിടിപ്പിക്കുന്നു. ഇതിനു തടയിടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ട് പിടിച്ചു ശ്രമിക്കുന്നത് . ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ഈ അടിയന്തിരാവസ്ഥ മോഡല്‍ ഫാസിസ്റ്റ് ആക്രമണത്തിനെതിരെ ജനാധിപത്യ ശക്തികള്‍ ഉണര്‍ന്നു പ്രതികരിക്കേണ്ടതാണ്.

മുതലാളിത്തം മൂര്‍ചിക്കുമ്പോള്‍ വിപ്ലവം ഉണ്ടാവുന്നു എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞത് സത്യമാവുകയാണ് . സര്‍വ മാര്‍ഗ്ഗവും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മുതലാളിത്തം അപ്പോള്‍ ശ്രമിക്കും . IT നിയമം നടപ്പിലാകിക്കൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന കോണ്‍ഗ്രസ്‌ നയങ്ങള്‍ കാറല്‍ മാര്‍ക്സ് പ്രവചിച്ച ആ ഘട്ടതിലേക്ക് ഇന്ത്യയെ നയിക്കുകയാണ് . അടിച്ചമര്‍ത്തലിന്റെ ആത്യന്തിക ഫലം വിപ്ലവമാണ് . .... തൊഴിലാളി വര്‍ഗ്ഗം അതിന്റെ ആത്യന്തിക ലക്‌ഷ്യം നേടുക തന്നെ ചെയ്യും



All Rights Reserved WHM NEWS | (We Hate Manorama) Developed Designed Hosted and Powerd by
Twitter Bird Gadget